Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rubber Stalls

ഉണർവു നിലച്ച് റബർ ; ഗ്വാ​ട്ടി​മാ​ല​യി​ൽ ഏലക്ക വി​ള​വ്‌ കു​ത്ത​നെ കു​റ​ഞ്ഞു

ജ​പ്പാ​ൻ ഒ​സാ​ക്ക എ​ക്‌​സ്‌​ചേ​ഞ്ചി​ൽ ഫ​ണ്ടു​ക​ൾ റ​ബ​റി​ൽ ന​ട​ത്തി​യ ലാ​ഭ​മെ​ടു​പ്പ്‌ വി​ല്പ​ന സ​മ്മ​ർ​ദ​ത്തി​ലേ​ക്കു വ​ഴു​തി​യെ​ങ്കി​ലും വ്യാ​പാ​രാ​ന്ത്യം 400 യെ​ന്നി​ലെ നി​ർ​ണാ​യ​ക താ​ങ്ങ്‌ നി​ല​നി​ർ​ത്തി​യ​ത്‌ ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളി​ലെ ല​ക്ഷ​ക്ക​ണ​ക്കി​നു ക​ർ​ഷ​ക​ർ​ക്ക്‌ താ​ത്കാ​ലി​ക ആ​ശ്വാ​സം പ​ക​രും.

കു​രു​മു​ള​കി​നെ ത​ള​ർ​ത്താ​ൻ ഉ​ത്ത​രേ​ന്ത്യ​ൻ ലോ​ബി ചുവടു​ക​ൾ പ​ല​തും മാ​റ്റി ച​വി​ട്ടി​യി​ട്ടും കാ​ർ​ഷി​ക മേ​ഖ​ല സ്‌​റ്റോ​ക്ക്‌ വി​ല്പ​ന​യ്‌​ക്ക്‌ ത​യാ​റാ​യി​ല്ല. നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യ വി​ലത്ത​ക​ർ​ച്ച​യ്‌​ക്ക്‌ ശേ​ഷം തി​രി​ച്ചു​വ​ര​വി​നു ശ്ര​മം തു​ട​ങ്ങി, കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ക​ട​ന്നു​വ​ര​വ്‌ കൊ​പ്രാക്ക​ള​ങ്ങ​ളെ നി​ർ​ജീ​വ​മാ​ക്കും.

രാ​ജ്യാ​ന്ത​ര റ​ബ​ർ അ​വ​ധി വ്യാ​പാ​ര രം​ഗം മാ​സ​മ​ധ്യം ദൃ​ശ്യ​മാ​യ കു​തി​ച്ചു ചാ​ഞ്ചാ​ട്ടം ക​ണ്ട്‌ വ​ലി​യ പ​ങ്ക്‌ നി​ക്ഷേ​പ​ക​രും ലാ​ഭ​മെ​ടു​പ്പി​ലേ​ക്ക്‌ ചു​വ​ടു​മാ​റ്റു​ന്നു. എ​ട്ട്‌ മാ​സ​മാ​യി തു​ട​രു​ന്ന ബു​ൾ റാ​ലി അ​തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്‌ അ​ടു​ക്കു​ന്ന​താ​യു​ള്ള സൂ​ച​ന​ക​ൾ വി​പ​ണി​യു​ടെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ളി​ൽ തെ​ളി​യു​ന്ന​ത്‌ തി​രു​ത്ത​ലി​ന് ഇ​ട​യാ​ക്കാം. ഒ​സാ​ക്ക​യി​ൽ റ​ബ​ർ വി​ല കി​ലോ 430 യെ​ൻ വ​രെ നേ​ര​ത്തേ ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും ആ ​റേ​ഞ്ചി​ലേ​ക്ക്‌ തി​രി​ച്ചു​വ​ര​വി​നു പി​ന്നി​ട്ട വാ​രം റ​ബ​റി​നാ​യി​ല്ല. ക​ഴി​ഞ്ഞ വാ​രം റ​ബ​ർ 413 യെ​ന്നി​ൽ​നി​ന്നും 401ലേ​ക്ക്‌ ഇ​ടി​ഞ്ഞെ​ങ്കി​ലും താ​ഴ്‌​ന്ന റേ​ഞ്ചി​ലെ ഷോർട്ട് ക​വ​റിം​ഗി​ൽ അ​ല്പം ഉ​യ​ർ​ന്നു വാ​രാ​ന്ത്യം 406 യെ​ന്നി​ലാ​ണ്.

ഇ​തി​നി​ട​യി​ൽ താ​യ്‌​ല​ൻ​ഡി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ഴ അ​ല്പം കു​റ​ഞ്ഞ​ത്‌ റ​ബ​ർ ടാ​പ്പിം​ഗി​ന് അ​വ​സ​രം ഒ​രു​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണു വ്യ​വ​സാ​യി​ക​ൾ. കാ​ലാ​വ​സ്ഥ തെ​ളി​ഞ്ഞാ​ൽ ഉ​ത്പാ​ദ​ക​ർ തോ​ട്ട​ങ്ങ​ളി​ൽ പി​ടി​മു​റു​ക്കു​ന്ന​തോ​ടെ ഷീ​റ്റ് ല​ഭ്യ​ത ഉ​യ​രു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ചൈ​ന അ​ട​ക്ക​മു​ള്ള ഇ​റ​ക്കു​മ​തി രാ​ജ്യ​ങ്ങ​ൾ. ബാ​ങ്കോ​ക്കി​ൽ റ​ബ​ർ വി​ല കി​ലോ 279 രൂ​പ​യി​ലാ​ണ്.

തെ​ക്ക്‌ പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ​ത്തി​ന്‍റെ വ​ര​വ്‌ കാ​ർ​ഷി​ക മേ​ഖ​ല​യ്‌​ക്ക്‌ പു​തു​ജീ​വ​ൻ പ​ക​രും. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ടാ​പ്പിം​ഗി​ന് അ​വ​സ​രം ക​ണ്ടെ​ത്താ​ൻ റെ​യി​ൻ ഗാ​ർ​ഡ്‌ ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ഉ​ത്പാ​ദ​ക​ർ. ട​യ​ർ നി​ർ​മാ​താ​ക്ക​ൾ ആ​ർ​എ​സ്‌​എ​സ്‌ നാ​ലാം ഗ്രേ​ഡ്‌ റ​ബ​ർ വി​ല 26,300 രൂ​പ​യി​ൽ​നി​ന്നും വാ​രാ​വ​സാ​നം 24,900ലേ​ക്ക്‌ ഇ​ടി​ച്ചു. വി​ലയി​ടി​വി​ന് ഇ​ട​യി​ലും റ​ബ​റി​നു വി​ല്പ​ന​ക്കാ​രി​ല്ലെ​ന്നു വ്യാ​പാ​ര രം​ഗം. അ​ഞ്ചാം ഗ്രേ​ഡ്‌ 25,900 രൂ​പ​യി​ൽനി​ന്ന് 24,500 രൂ​പ​യാ​യി.

ഇ​ന്ത്യ​ൻ ഏ​ലം മി​ക​വി​ൽ

അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ ഏ​ലം മി​ക​വി​ലാ​ണ്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഗ്വാ​ട്ടി​മ​ല​യി​ൽ വി​ള​വ്‌ കു​ത്ത​നെ കു​റ​ഞ്ഞ​ത്‌ ന​മ്മു​ടെ ഏ​ല​ത്തി​നു പി​ന്നി​ട്ട മാ​സ​ങ്ങ​ളി​ൽ ഡി​മാ​ൻ​ഡ് ശ​ക്ത​മാ​ക്കി. കീ​ട​ബാ​ധ​ക​ളും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ളും നി​മി​ത്തം ഗ്വാ​ട്ടി​മ​ല​യി​ൽ ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഉ​ത്പാ​ദ​നം 50 ശ​ത​മാ​നം കു​റ​ഞ്ഞു.

സ്ഥി​തി​ഗ​തി​ക​ളി​ൽ മാ​റ്റ​ത്തി​നു സ​മ​യ​മെ​ടു​ക്കു​മെ​ന്ന​ത്‌ ഇ​ന്ത്യ​ൻ ച​ര​ക്കി​ന് ആ​വ​ശ്യം ഉ​യ​ർ​ത്താം. ഉ​ത്ത​രേ​ന്ത്യ​ൻ ഉ​ത്സ​വ സീ​സ​ൺ മു​ന്നി​ൽ ക​ണ്ടു​ള്ള വാ​ങ്ങ​ലു​ക​ൾ​ക്കു തു​ട​ക്കം കു​റി​ക്കു​ന്ന​തോ​ടെ വ്യാ​പാ​ര രം​ഗം സ​ജീ​വ​മാ​ക്കു​ന്ന​തു വി​ല വീ​ണ്ടും ഉ​യ​ർ​ത്താം. ആ​ഭ്യ​ന്ത​ര ആ​വ​ശ്യം വ​ർ​ധി​ക്കു​ന്ന​തി​നി​ട​യി​ൽ വി​ദേ​ശ ബ​യ​ർ​മാ​രും രം​ഗ​ത്ത്‌ ഇ​ടംപി​ടി​ച്ചാ​ൽ ഓ​ഗ​സ്‌​റ്റ്‌-സെ​പ്‌​റ്റം​ബ​റി​ൽ ഏ​ല​ക്ക വി​ല ആ​ക​ർ​ഷ​ക​മാ​കും.

കു​രു​മു​ള​ക് വ​ര​വു കു​റ​വ്

അ​ന്ത​ർ​സം​സ്ഥാ​ന വ്യാ​പാ​രി​ക​ൾ​ക്ക്‌ വ​ൻ​തോ​തി​ൽ കു​രു​മു​ള​ക്‌ ആ​വ​ശ്യ​മെ​ങ്കി​ലും ഡി​മാ​ൻ​ഡി​ന് അ​നു​സൃ​ത​മാ​യി ച​ര​ക്ക്‌ വി​ല്പ​ന​യ്‌​ക്ക്‌ ഇ​റ​ങ്ങു​ന്നി​ല്ല. വ​ൻ​കി​ട ക​ർ​ഷ​ക​രും തോ​ട്ട​ങ്ങ​ളും ഉ​യ​ർ​ന്ന വി​ല പ്ര​തീ​ക്ഷി​ച്ച്‌ മു​ള​ക്‌ പി​ടി​ക്കു​ന്ന​ത്‌ ഉ​ത്ത​രേ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ളു​ടെ ക​ണ​ക്ക്‌ കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ചു. കൊ​ച്ചി​യി​ൽ അ​ൺഗാ​ർ​ബി​ൾ​ഡ്‌ കു​രു​മു​ള​ക്‌ കി​ലോ 702 രൂ​പ​യി​ലും ഗാ​ർ​ബി​ൾ​ഡ്‌ 722 രൂ​പ​യി​ലു​മാ​ണ്. അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ മ​ല​ബാ​ർ മു​ള​ക്‌ വി​ല ട​ണ്ണി​ന് 7600 ഡോ​ള​ർ.

നാളികേരത്തിൽ പ്രതീക്ഷ

ത​മി​ഴ്‌​നാ​ട്ടി​ൽ നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യ വി​ലയി​ടി​വി​നു ശേ​ഷം നേ​രി​യ ഉ​ണ​ർ​വി​ൽ. വ​ൻ​കി​ട മി​ല്ലു​കാ​ർ കൊ​പ്ര ശേ​ഖ​രി​ക്കാ​ൻ രം​ഗ​ത്ത്‌ എ​ത്തി​യ​തോ​ടെ നി​ര​ക്ക്‌ ക്വി​ന്‍റ​ലി​ന് 13,600ലേ​ക്ക്‌ ക​യ​റി. എ​ന്നാ​ൽ, എ​ണ്ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല. കൊ​ച്ചി​യി​ൽ എ​ണ്ണ വി​ല 24,500 രൂ​പ​യി​ലും കൊ​പ്ര 14,600ലു​മാ​ണ്.

Latest News

Corehub Up